Pre-service Teacher Education faculty is for the prospective teachers. Two year Trained Teachers Certificate ( TTC) course is being imparted. PSTE Unit of DIET is a modal training centre to other Teacher Education Centers in the District. Apart from the conventional teacher training programmes, new emerging trends in the field of education are incorporated in the Pre-Service teacher training. Since teacher education is a continuous process, the DIET gives more thrust to Pre-Service Teacher Education and In-service Teacher education.
സെപ്തംബര്‍ 5 - അധ്യാപകദിനം
ഡയറ്റിലെ
പ്രീസര്‍വ്വീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 5 അധ്യാപകദിനം
വിപുലമായി ആഘോഷിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം
ചെയ്ത ചടങ്ങിന് പ്രീസര്‍വ്വീസ് വിഭാഗം സീനിയര്‍ലക്ചറര്‍ ശ്രീ രാജീവ്
അധ്യക്ഷത വഹിച്ചു. ഡയറ്റിലെ എല്ലാ ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുത്ത
ചടങ്ങില്‍ ഡിഎഡ് വിദ്യാര്‍ത്ഥികള്‍ ഓരോ അധ്യാപകനെയും ആദരിക്കുകയും
ഉപഹാരസമര്‍പണം നടത്തുകയും ചെയ്തു.
അധ്യാപകരാകട്ടെ
തങ്ങളുടെ വിദ്യാലയജീവിതത്തിലുണ്ടായ അവിസ്മരണീയ അനുഭവങ്ങള്‍
വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. ഡിഎഡ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ
അറിവു മരം ഏറെ പുതുമ പുലര്‍ത്തി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ
രാധാകൃഷ്ണന്‍ നടത്തിയ സംഗീതവിരുന്നു ചടങ്ങിനു കൊഴുപ്പേകി.
കര്‍ക്കടക കഞ്ഞിയുമായി ഡിഎഡ് വിദ്യാര്‍ത്ഥികള്‍
കോഴിക്കാട് ഡയറ്റിലെ ഡിഎഡ് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ ആരോഗ്യപാരമ്പര്യത്തിന്റെ അറിവുകള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കര്‍ക്കിടക കഞ്ഞിയുണ്ടാക്കി വിതരണം ചെയ്തു. ഔഷധക്കൂട്ടുകള്‍ ചേര്‍ത്തുള്ള കഞ്ഞി നമ്മുടെ നാട്ടറിവിന്റെ ശേഷിപ്പുകളാണെന്നും ഇതു സംരക്ഷിക്കേണ്ടതുണ്ടെന്നും കര്‍ക്കിടകക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ രാജീവ് പറഞ്ഞു. ഡിഎഡ് വിദ്യാര്‍ത്ഥികളായ ഷിരോണ്‍, കീര്‍ത്തന എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ഡയറ്റ് ലക്ചറര്‍ ഡോ. ഗോപി പുതുക്കോട്, ഹസ്സന്‍ കെ, ഓഫീസ് ജീവനക്കാരായ വിജേഷ്, വിനോദ്, സൂപ്രണ്ട് ആശ . കെ, പ്രഭാവതി, ബാലാമണി, സെറീന എന്നിവരും പങ്കെടുത്തു.
No comments:
Post a Comment