എല്‍എസ്എസ്/യുഎസ്എസ് പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പരീക്ഷാഭവന്‍ പുറത്തിറക്കി. നോട്ടിഫിക്കേഷന്‍ പ്രകാരം എല്‍എസ്എസ്/യുഎസ്എസ് പരീക്ഷകള്‍ 2017 ഫെബ്രുവരി 27നു നടക്കും

Sunday, 14 August 2016

ലെന്‍സ് -ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുള്ള ശാസ്ത്രപരിപോഷണ പരിപാടി


ഹൈസ്ക്കൂള്‍ വിഭാഗം ഫിസിക്സ് അധ്യാപകര്‍ക്കുവേണ്ടിയുള്ള ദ്വിദിന പഠനോപകരണ ശില്പശാല ഡയറ്റില്‍ വെച്ചു നടന്നു. വിദ്യാലയങ്ങളിലെ ശാസ്ത്ര ലാബുകള്‍ മെച്ചപ്പെടുത്തുക, വിദ്യാലയതല സയന്‍സ് ഇന്ററാക്ടീവ് സെന്ററുകള്‍ (വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവരുടെ കണ്ടെത്തലുകളും നിര്‍മ്മാണങ്ങളും അവതരിപ്പിക്കുന്നതിനുള്ള വേദി) സ്ഥാപിക്കുക, ശാസ്ത്രപഠനം പൂര്‍ണമായും പ്രവര്‍ത്തനാധിഷ്ഠിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ശില്പശാലയില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ 45 വിദ്യാലയങ്ങളില്‍ നിന്നുള്ള ഭൗതികശാസ്ത്ര അധ്യാപകര്‍ പങ്കാളികളായി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറര്‍ യു കെ അബ്ദുനാസര്‍, ശ്രീ പ്രശാന്ത് (ഉമ്മത്തൂര്‍ ഹൈസ്ക്കൂള്‍), ശ്രീ ഇല്ല്യാസ് ചെറിയമ്പലം (ജിഎച്ച്എസ്എസ് നെല്ലിക്കുന്ന്) എന്നിവര്‍ ശില്പശാലയ്ക്കു നേതൃത്വം നല്‍കി. ശില്പശാലയില്‍ 9,10 ക്ലാസ്സുകളിലെ പഠനഭാഗങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പഠനോപകരണങ്ങളും നിര്‍മ്മിച്ചു.

Wednesday, 3 August 2016

ബ്ലോഗ് ഉദ്ഘാടനം

 കോഴിക്കോട് ഡയറ്റ് IEDSS റിസോഴ്സ് അധ്യാപകര്‍ക്കു വേണ്ടി തയ്യാറാക്കിയ ബ്ലോഗ് ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കെ പ്രഭാകരന്‍ നിര്‍വ്വഹിച്ചു. മൂന്നു വിദ്യാഭ്യാസജില്ലകളുടെ  IEDSS റിസോഴ്സ് അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ബ്ലോഗിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഡയറ്റ് സീനിയര്‍ ലക്ചര്‍ ശ്രീ സണ്ണി. ഇ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറ്റ് സീനിയര്‍ ലക്ചര്‍ ശ്രീ കെ രാധാകൃഷ്ണന്‍, ഡിഎച്ച്എംടിടിഐ വാണിമേല്‍ പ്രിന്‍സിപ്പാള്‍ എം ജയചന്ദ്രന്‍, ഡയറ്റ് ലക്ചര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഡയറ്റ് ലക്ചര്‍ കെ വിനോദ് കുമാര്‍ ബ്ലോഗിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. റിസോഴ്സ് അധ്യാപകന്‍ ശ്രീ നിഷാദ് കെ നന്ദിരേഖപ്പെടുത്തി.

കര്‍ക്കടക കഞ്ഞിയുമായി ഡിഎഡ് വിദ്യാര്‍ത്ഥികള്‍


കോഴിക്കാട് ഡയറ്റിലെ ഡിഎഡ് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ ആരോഗ്യപാരമ്പര്യത്തിന്റെ അറിവുകള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കര്‍ക്കിടക കഞ്ഞിയുണ്ടാക്കി വിതരണം ചെയ്തു. ഔഷധക്കൂട്ടുകള്‍ ചേര്‍ത്തുള്ള കഞ്ഞി നമ്മുടെ നാട്ടറിവിന്റെ ശേഷിപ്പുകളാണെന്നും ഇതു സംരക്ഷിക്കേണ്ടതുണ്ടെന്നും കര്‍ക്കിടകക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ രാജീവ് പറഞ്ഞു. ഡിഎഡ് വിദ്യാര്‍ത്ഥികളായ ഷിരോണ്‍, കീര്‍ത്തന എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ഡയറ്റ് ലക്ചറര്‍ ഡോ. ഗോപി പുതുക്കോട്, ഹസ്സന്‍ കെ, ഓഫീസ് ജീവനക്കാരായ വിജേഷ്, വിനോദ്, സൂപ്രണ്ട് ആശ . കെ, പ്രഭാവതി, ബാലാമണി, സെറീന എന്നിവരും പങ്കെടുത്തു.




IEDSS Blog Training

IEDSS ബ്ലോഗ് നിര്‍മ്മാണശില്പശാല ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 15 റിസോഴ്സ് അധ്യാപകര്‍ പങ്കെടുത്തു. ജില്ലയിലെ ഐഇഡിസി പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനും ഈ ഒരു പ്ലാറ്റ്ഫോമിനു കഴിയുമെന്ന് പ്രിന്‍സിപ്പാള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു തന്നെ ഇത്തരത്തിലൊരു പ്രവര്‍ത്തനം ആദ്യത്തെ സംരംഭമാണെന്ന് ഐഇഡിസി ചുമതലയുള്ള ഡയറ്റ് ഫാക്കല്‍ട്ടി ശ്രീ അബ്ദുറഹ്മാന്‍ എന്‍ പറഞ്ഞു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ സണ്ണി, ലക്ചറര്‍ കെ വിനോദ്കുമാര്‍ എന്നിവര്‍ രണ്ടു ദിവസത്തെ പരിശീലനപരിപാടിക്കു നേതൃത്വം നല്‍കി.