എല്‍എസ്എസ്/യുഎസ്എസ് പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പരീക്ഷാഭവന്‍ പുറത്തിറക്കി. നോട്ടിഫിക്കേഷന്‍ പ്രകാരം എല്‍എസ്എസ്/യുഎസ്എസ് പരീക്ഷകള്‍ 2017 ഫെബ്രുവരി 27നു നടക്കും

Sunday, 14 August 2016

ലെന്‍സ് -ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുള്ള ശാസ്ത്രപരിപോഷണ പരിപാടി


ഹൈസ്ക്കൂള്‍ വിഭാഗം ഫിസിക്സ് അധ്യാപകര്‍ക്കുവേണ്ടിയുള്ള ദ്വിദിന പഠനോപകരണ ശില്പശാല ഡയറ്റില്‍ വെച്ചു നടന്നു. വിദ്യാലയങ്ങളിലെ ശാസ്ത്ര ലാബുകള്‍ മെച്ചപ്പെടുത്തുക, വിദ്യാലയതല സയന്‍സ് ഇന്ററാക്ടീവ് സെന്ററുകള്‍ (വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവരുടെ കണ്ടെത്തലുകളും നിര്‍മ്മാണങ്ങളും അവതരിപ്പിക്കുന്നതിനുള്ള വേദി) സ്ഥാപിക്കുക, ശാസ്ത്രപഠനം പൂര്‍ണമായും പ്രവര്‍ത്തനാധിഷ്ഠിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ശില്പശാലയില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ 45 വിദ്യാലയങ്ങളില്‍ നിന്നുള്ള ഭൗതികശാസ്ത്ര അധ്യാപകര്‍ പങ്കാളികളായി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറര്‍ യു കെ അബ്ദുനാസര്‍, ശ്രീ പ്രശാന്ത് (ഉമ്മത്തൂര്‍ ഹൈസ്ക്കൂള്‍), ശ്രീ ഇല്ല്യാസ് ചെറിയമ്പലം (ജിഎച്ച്എസ്എസ് നെല്ലിക്കുന്ന്) എന്നിവര്‍ ശില്പശാലയ്ക്കു നേതൃത്വം നല്‍കി. ശില്പശാലയില്‍ 9,10 ക്ലാസ്സുകളിലെ പഠനഭാഗങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പഠനോപകരണങ്ങളും നിര്‍മ്മിച്ചു.

No comments:

Post a Comment