കോഴിക്കോട് ഡയറ്റ് IEDSS റിസോഴ്സ്
അധ്യാപകര്‍ക്കു വേണ്ടി തയ്യാറാക്കിയ ബ്ലോഗ് ഉദ്ഘാടനം ഡയറ്റ്
പ്രിന്‍സിപ്പാള്‍ ശ്രീ.കെ പ്രഭാകരന്‍ നിര്‍വ്വഹിച്ചു. മൂന്നു
വിദ്യാഭ്യാസജില്ലകളുടെ IEDSS റിസോഴ്സ് അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
ഊര്‍ജ്ജം പകരാന്‍ ബ്ലോഗിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഡയറ്റ്
സീനിയര്‍ ലക്ചര്‍ ശ്രീ സണ്ണി. ഇ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറ്റ് സീനിയര്‍
ലക്ചര്‍ ശ്രീ കെ രാധാകൃഷ്ണന്‍, ഡിഎച്ച്എംടിടിഐ വാണിമേല്‍ പ്രിന്‍സിപ്പാള്‍
എം ജയചന്ദ്രന്‍, ഡയറ്റ് ലക്ചര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു
സംസാരിച്ചു. ഡയറ്റ് ലക്ചര്‍ കെ വിനോദ് കുമാര്‍ ബ്ലോഗിന്റെ പ്രവര്‍ത്തനം
വിശദീകരിച്ചു. റിസോഴ്സ് അധ്യാപകന്‍ ശ്രീ നിഷാദ് കെ നന്ദിരേഖപ്പെടുത്തി.
No comments:
Post a Comment