എല്‍എസ്എസ്/യുഎസ്എസ് പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പരീക്ഷാഭവന്‍ പുറത്തിറക്കി. നോട്ടിഫിക്കേഷന്‍ പ്രകാരം എല്‍എസ്എസ്/യുഎസ്എസ് പരീക്ഷകള്‍ 2017 ഫെബ്രുവരി 27നു നടക്കും

Monday, 17 October 2016

റോള്‍ പ്ലേ മല്‍സരം-റവന്യൂ ജില്ലാ തലം

 കോഴിക്കോട് റവന്യൂജില്ലാ തല റോള്‍ പ്ലേ മല്‍സരം ഡയറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. മൂനേനു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആറു വിദ്യാലയങ്ങള്‍ പങ്കെടുത്തു. റോള്‍ പ്ലേ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് ചെറുവണ്ണൂര്‍ കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ജിവിഎച്ച്എസ്എസ് വളയം, ജിവിഎച്ച്എസ്എസ് കുറ്റ്യാടി എന്നീ വിദ്യാലയങ്ങള്‍ പങ്കിട്ടു. സംസ്ഥാന തല റോള്‍ പ്ലേ മല്‍സരത്തില്‍ ജിവിഎച്ച്എസ്എസ് ചെറുവണ്ണൂര്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും.

അവലോകന ആസൂത്രണ യോഗങ്ങള്‍- IEDSS



താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം30.09.2016 നു ജിവിഎച്ച്എസ്എസ് കൊടുവള്ളി വെച്ച് ‍നടന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ സതീശന്‍മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ശ്രീ സുനി കെടി, ഡപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ ശ്രീ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ശ്രീ സതീശന്‍ മാസ്റ്റര്‍ പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിലെ യൂണിറ്റുകള്‍ വിശകലനം ചെയ്തു ക്ലസ്സെടുത്തു.

വടകര വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം30.10.2016 നു ഡയറ്റ് ഹാളില്‍ വെച്ച് ‍നടന്നു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സീനിയര്‍ ലക്ചറര്‍ ശ്രീ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിആര്‍യു ഫാക്കല്‍ട്ടി ശ്രീ അബ്ദുറഹിമാന്‍ പ്രതിമാസ പ്രവര്‍ത്തനങ്ങളുടെ അവലോകന ആസൂത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം05.10.2016 നു  ജിവിഎച്ച്എസ് കിണാശ്ശേരി വെച്ചു നടന്നു. ഉദ്ഘാടന ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സ്ക്കൂള്‍ ഹെഡ്‌നിസ്ട്രസ് ശ്രീമതി ഷീല. പി, സ്റ്റാഫ് പ്രതിനിധി ശ്രീ ജയപ്രസാദ്, പിടിഎ പ്രസിഡന്റ്  ശ്രീ നൗഷാദ് എന്നിവര്‍ പങ്കെടുത്തു. ഡയറ്റ് മുന്‍ ലൈബ്രേറിയന്‍ ശ്രീ റസാഖ് കല്ലേരി- ഐഇഡിഎസ്എസ് പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററിയെകുറിച്ച് ചര്‍ച്ച നടത്തി. ഡയറ്റ് ഡിആര്‍യു ഫാക്കല്‍റ്റി ശ്രീ അബ്ദുറഹിമാന്‍ അവലോകന യോഗത്തിനു നേതൃത്വം നല്‍കി.




Wednesday, 5 October 2016

റോള്‍പ്ലേ മല്‍സരം


NCERT യുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരാറുള്ള റോള്‍പ്ലേ മല്‍സരം 29.09.16 നു ഡയറ്റില്‍ വെച്ചു നടന്നു. വടകര വിദ്യാഭ്യാസ ജില്ലാ തല മല്‍സരത്തില്‍ 9 ഹൈസ്ക്കൂളുകളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണു പങ്കെടുത്തത്.
പരിപാടി ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്‌ചറര്‍ ശ്രീ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു രാവിലെ 10.30 നു തുടങ്ങിയ മല്‍സരപരിപാടികള്‍ ഉച്ചയോട് കൂടി അവസാനിച്ചു. ജി എച്ച്എസ്എസ് കുറ്റ്യാടിയിലെ കുട്ടികള്‍ അവതരിപ്പിച്ച റോള്‍പ്ലേക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. വളയം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍, മടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.