എല്‍എസ്എസ്/യുഎസ്എസ് പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പരീക്ഷാഭവന്‍ പുറത്തിറക്കി. നോട്ടിഫിക്കേഷന്‍ പ്രകാരം എല്‍എസ്എസ്/യുഎസ്എസ് പരീക്ഷകള്‍ 2017 ഫെബ്രുവരി 27നു നടക്കും

Monday, 17 October 2016

റോള്‍ പ്ലേ മല്‍സരം-റവന്യൂ ജില്ലാ തലം

 കോഴിക്കോട് റവന്യൂജില്ലാ തല റോള്‍ പ്ലേ മല്‍സരം ഡയറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. മൂനേനു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആറു വിദ്യാലയങ്ങള്‍ പങ്കെടുത്തു. റോള്‍ പ്ലേ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് ചെറുവണ്ണൂര്‍ കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ജിവിഎച്ച്എസ്എസ് വളയം, ജിവിഎച്ച്എസ്എസ് കുറ്റ്യാടി എന്നീ വിദ്യാലയങ്ങള്‍ പങ്കിട്ടു. സംസ്ഥാന തല റോള്‍ പ്ലേ മല്‍സരത്തില്‍ ജിവിഎച്ച്എസ്എസ് ചെറുവണ്ണൂര്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും.

അവലോകന ആസൂത്രണ യോഗങ്ങള്‍- IEDSS



താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം30.09.2016 നു ജിവിഎച്ച്എസ്എസ് കൊടുവള്ളി വെച്ച് ‍നടന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ സതീശന്‍മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ശ്രീ സുനി കെടി, ഡപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ ശ്രീ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ശ്രീ സതീശന്‍ മാസ്റ്റര്‍ പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിലെ യൂണിറ്റുകള്‍ വിശകലനം ചെയ്തു ക്ലസ്സെടുത്തു.

വടകര വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം30.10.2016 നു ഡയറ്റ് ഹാളില്‍ വെച്ച് ‍നടന്നു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സീനിയര്‍ ലക്ചറര്‍ ശ്രീ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിആര്‍യു ഫാക്കല്‍ട്ടി ശ്രീ അബ്ദുറഹിമാന്‍ പ്രതിമാസ പ്രവര്‍ത്തനങ്ങളുടെ അവലോകന ആസൂത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം05.10.2016 നു  ജിവിഎച്ച്എസ് കിണാശ്ശേരി വെച്ചു നടന്നു. ഉദ്ഘാടന ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സ്ക്കൂള്‍ ഹെഡ്‌നിസ്ട്രസ് ശ്രീമതി ഷീല. പി, സ്റ്റാഫ് പ്രതിനിധി ശ്രീ ജയപ്രസാദ്, പിടിഎ പ്രസിഡന്റ്  ശ്രീ നൗഷാദ് എന്നിവര്‍ പങ്കെടുത്തു. ഡയറ്റ് മുന്‍ ലൈബ്രേറിയന്‍ ശ്രീ റസാഖ് കല്ലേരി- ഐഇഡിഎസ്എസ് പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററിയെകുറിച്ച് ചര്‍ച്ച നടത്തി. ഡയറ്റ് ഡിആര്‍യു ഫാക്കല്‍റ്റി ശ്രീ അബ്ദുറഹിമാന്‍ അവലോകന യോഗത്തിനു നേതൃത്വം നല്‍കി.




Wednesday, 5 October 2016

റോള്‍പ്ലേ മല്‍സരം


NCERT യുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരാറുള്ള റോള്‍പ്ലേ മല്‍സരം 29.09.16 നു ഡയറ്റില്‍ വെച്ചു നടന്നു. വടകര വിദ്യാഭ്യാസ ജില്ലാ തല മല്‍സരത്തില്‍ 9 ഹൈസ്ക്കൂളുകളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണു പങ്കെടുത്തത്.
പരിപാടി ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്‌ചറര്‍ ശ്രീ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു രാവിലെ 10.30 നു തുടങ്ങിയ മല്‍സരപരിപാടികള്‍ ഉച്ചയോട് കൂടി അവസാനിച്ചു. ജി എച്ച്എസ്എസ് കുറ്റ്യാടിയിലെ കുട്ടികള്‍ അവതരിപ്പിച്ച റോള്‍പ്ലേക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. വളയം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍, മടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.


Monday, 5 September 2016

സെപ്തംബര്‍ 5 - അധ്യാപകദിനം

ഡയറ്റിലെ പ്രീസര്‍വ്വീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 5 അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന്  പ്രീസര്‍വ്വീസ് വിഭാഗം സീനിയര്‍ലക്ചറര്‍ ശ്രീ രാജീവ് അധ്യക്ഷത വഹിച്ചു. ഡയറ്റിലെ എല്ലാ ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ ഡിഎഡ് വിദ്യാര്‍ത്ഥികള്‍ ഓരോ അധ്യാപകനെയും ആദരിക്കുകയും ഉപഹാരസമര്‍പണം നടത്തുകയും ചെയ്തു. 

അധ്യാപകരാകട്ടെ തങ്ങളുടെ വിദ്യാലയജീവിതത്തിലുണ്ടായ അവിസ്മരണീയ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. ഡിഎഡ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ അറിവു മരം ഏറെ പുതുമ പുലര്‍ത്തി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ രാധാകൃഷ്ണന്‍ നടത്തിയ സംഗീതവിരുന്നു ചടങ്ങിനു കൊഴുപ്പേകി.

SYMPOSIA MATHEMATICA

 
 The Mathematics empowerment programme Organized by Diet Kozhikode  Held at School of mathematics. Symposia Mathematica Unwraping of Trimonthly Journal. Sri Pradeep kumar  MLA Hand over the Journal to Sr J Babu Parassery President Dist Panhayat with the presence of Principal Sri K Prabhakaran, DIET Kozhikode, Sri Manikyam Director KSOM, Kozhikode.



TARGET


Target - Tune Activities and Resource for General Education Transformation - Inauguration By Sri Purushan Kadalundi at GMLP school Unnikulam

SYMPOSIYA MATHEMATICA-PROGRAMME NOTICE




Sunday, 14 August 2016

ലെന്‍സ് -ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുള്ള ശാസ്ത്രപരിപോഷണ പരിപാടി


ഹൈസ്ക്കൂള്‍ വിഭാഗം ഫിസിക്സ് അധ്യാപകര്‍ക്കുവേണ്ടിയുള്ള ദ്വിദിന പഠനോപകരണ ശില്പശാല ഡയറ്റില്‍ വെച്ചു നടന്നു. വിദ്യാലയങ്ങളിലെ ശാസ്ത്ര ലാബുകള്‍ മെച്ചപ്പെടുത്തുക, വിദ്യാലയതല സയന്‍സ് ഇന്ററാക്ടീവ് സെന്ററുകള്‍ (വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവരുടെ കണ്ടെത്തലുകളും നിര്‍മ്മാണങ്ങളും അവതരിപ്പിക്കുന്നതിനുള്ള വേദി) സ്ഥാപിക്കുക, ശാസ്ത്രപഠനം പൂര്‍ണമായും പ്രവര്‍ത്തനാധിഷ്ഠിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ശില്പശാലയില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ 45 വിദ്യാലയങ്ങളില്‍ നിന്നുള്ള ഭൗതികശാസ്ത്ര അധ്യാപകര്‍ പങ്കാളികളായി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറര്‍ യു കെ അബ്ദുനാസര്‍, ശ്രീ പ്രശാന്ത് (ഉമ്മത്തൂര്‍ ഹൈസ്ക്കൂള്‍), ശ്രീ ഇല്ല്യാസ് ചെറിയമ്പലം (ജിഎച്ച്എസ്എസ് നെല്ലിക്കുന്ന്) എന്നിവര്‍ ശില്പശാലയ്ക്കു നേതൃത്വം നല്‍കി. ശില്പശാലയില്‍ 9,10 ക്ലാസ്സുകളിലെ പഠനഭാഗങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പഠനോപകരണങ്ങളും നിര്‍മ്മിച്ചു.

Wednesday, 3 August 2016

ബ്ലോഗ് ഉദ്ഘാടനം

 കോഴിക്കോട് ഡയറ്റ് IEDSS റിസോഴ്സ് അധ്യാപകര്‍ക്കു വേണ്ടി തയ്യാറാക്കിയ ബ്ലോഗ് ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കെ പ്രഭാകരന്‍ നിര്‍വ്വഹിച്ചു. മൂന്നു വിദ്യാഭ്യാസജില്ലകളുടെ  IEDSS റിസോഴ്സ് അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ബ്ലോഗിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഡയറ്റ് സീനിയര്‍ ലക്ചര്‍ ശ്രീ സണ്ണി. ഇ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറ്റ് സീനിയര്‍ ലക്ചര്‍ ശ്രീ കെ രാധാകൃഷ്ണന്‍, ഡിഎച്ച്എംടിടിഐ വാണിമേല്‍ പ്രിന്‍സിപ്പാള്‍ എം ജയചന്ദ്രന്‍, ഡയറ്റ് ലക്ചര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഡയറ്റ് ലക്ചര്‍ കെ വിനോദ് കുമാര്‍ ബ്ലോഗിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. റിസോഴ്സ് അധ്യാപകന്‍ ശ്രീ നിഷാദ് കെ നന്ദിരേഖപ്പെടുത്തി.

കര്‍ക്കടക കഞ്ഞിയുമായി ഡിഎഡ് വിദ്യാര്‍ത്ഥികള്‍


കോഴിക്കാട് ഡയറ്റിലെ ഡിഎഡ് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ ആരോഗ്യപാരമ്പര്യത്തിന്റെ അറിവുകള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കര്‍ക്കിടക കഞ്ഞിയുണ്ടാക്കി വിതരണം ചെയ്തു. ഔഷധക്കൂട്ടുകള്‍ ചേര്‍ത്തുള്ള കഞ്ഞി നമ്മുടെ നാട്ടറിവിന്റെ ശേഷിപ്പുകളാണെന്നും ഇതു സംരക്ഷിക്കേണ്ടതുണ്ടെന്നും കര്‍ക്കിടകക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ രാജീവ് പറഞ്ഞു. ഡിഎഡ് വിദ്യാര്‍ത്ഥികളായ ഷിരോണ്‍, കീര്‍ത്തന എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ഡയറ്റ് ലക്ചറര്‍ ഡോ. ഗോപി പുതുക്കോട്, ഹസ്സന്‍ കെ, ഓഫീസ് ജീവനക്കാരായ വിജേഷ്, വിനോദ്, സൂപ്രണ്ട് ആശ . കെ, പ്രഭാവതി, ബാലാമണി, സെറീന എന്നിവരും പങ്കെടുത്തു.




IEDSS Blog Training

IEDSS ബ്ലോഗ് നിര്‍മ്മാണശില്പശാല ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 15 റിസോഴ്സ് അധ്യാപകര്‍ പങ്കെടുത്തു. ജില്ലയിലെ ഐഇഡിസി പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനും ഈ ഒരു പ്ലാറ്റ്ഫോമിനു കഴിയുമെന്ന് പ്രിന്‍സിപ്പാള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു തന്നെ ഇത്തരത്തിലൊരു പ്രവര്‍ത്തനം ആദ്യത്തെ സംരംഭമാണെന്ന് ഐഇഡിസി ചുമതലയുള്ള ഡയറ്റ് ഫാക്കല്‍ട്ടി ശ്രീ അബ്ദുറഹ്മാന്‍ എന്‍ പറഞ്ഞു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ സണ്ണി, ലക്ചറര്‍ കെ വിനോദ്കുമാര്‍ എന്നിവര്‍ രണ്ടു ദിവസത്തെ പരിശീലനപരിപാടിക്കു നേതൃത്വം നല്‍കി.

Tuesday, 26 July 2016

വരവേല്‍പ്പ് - ഡി എഡ് ഒന്നാം വര്‍ഷം

ഡി എഡ് ഒന്നാം വര്‍ഷക്കാര്‍ക്ക് വരവേല്‍പ്പ്

  ഡയറ്റിലെ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഡി എഡ് വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, സീനിയര്‍ ലക്ചറര്‍മാരായ എന്‍സി രാജീവ്, പ്രേമരാജന്‍ വിവി, കെ രാധാകൃഷ്ണന്‍, ലക്ചറര്‍മാരായ ഹസ്സന്‍ കെ, രാജന്‍ ചെറുവാട്ട്, ടിഎഫ് ജോയ്, രാജേഷ് കെപി,ഗോപി പുതുക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. 20. 07. 2016 മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു.

 

 

Monday, 25 July 2016

School Calendar

SACRED HEART സ്ക്കൂള്‍ തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടര്‍

Monday, 18 July 2016

എന്റെ കുട്ടികള്‍

 ഒന്നാം തരത്തിലെ കുട്ടികളെ സൂക്ഷ്മമായി അടുത്തറിയാനും അവര്‍ക്കു വേണ്ട കൈത്താങ്ങുകള്‍ നിശ്ചയിക്കാനും വേണ്ടിയുള്ള ഡയറിയാണ് "എന്റെ കുട്ടികളെ എനിക്കറിയാം". സാമൂഹികവും മനശ്ശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് പരിഹാര പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ ഓരോ അധ്യാപികയെയും ഈ ഡയറി സഹായിക്കും. വടകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെയാണ് ഇത് തയ്യാറാക്കിയത്.

Saturday, 16 July 2016

ANGEL WILL TELL



TELL ( Theatre for English Language Learning) ന്റെ പ്രകാശനകര്‍മ്മം വടകര മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ മുക്കം മുഹമ്മദ് നിര്‍വ്വഹിക്കുന്നു

“ANGEL WILL TELL” എന്ന ഡയറ്റ് കോഴിക്കോടിന്റെ ഗവേഷണാത്മക പദ്ധതിയുടെ ഭാഗമായി ഒന്നാം തരത്തിലെ ഇംഗ്ലീഷ് ഭാഷാപഠനം ശാക്തീകരിക്കാനായി നിര്‍മ്മിച്ചിട്ടുള്ള ഇംഗ്ലീഷ് ഭാഷാപുസ്തകം TELL ( Theatre for English Language Learning) ന്റെ പ്രകാശനകര്‍മ്മം വടകര മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ മുക്കം മുഹമ്മദ് നിര്‍വ്വഹിച്ചു. വടകര മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഗോപാലന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി.  

കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ഡയറ്റ് ലക്ചറര്‍ ശ്രീ സി രാജന്‍ സ്വാഗതം പറഞ്ഞു. ഡയറ്റ് സീനിയര്‍ ലക്ചര്‍ ശ്രീ കെ രാധാകൃഷ്ണന്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഡയറ്റ് സീനിയര്‍ ലക്ചര്‍ ശ്രീ വിവി പ്രേമരാജന്‍ നന്ദി രേഖപ്പെടുത്തി. പൊതുവിദ്യാഭ്യാസരംഗം ശാക്തീകരിക്കുന്നതിനായി ഡയറ്റ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വടകര മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ മുക്കം മുഹമ്മദ് വാഗ്ദാനം ചെയതു. തുടര്‍ന്ന് ഒന്നാംതരം ഒന്നാംതരമാക്കല്‍ പദ്ധതിയുടെ ഭാഗമായ വിദ്യാലയങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന അധ്യാപകര്‍ക്കു വേണ്ടി നടത്തിയ ക്ലാസ്സിന് ശ്രീ കെടി ദിനേശന്‍ മാസ്റ്റര്‍(ജിഎച്ച്എസ്എസ് അഴിയൂര്‍), ശ്രീ കെ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.